ചോക്ക് ലേറ്റ്
രണ്ട് വയസ്സുള്ള എന്റെ മോള്‍ക്ക് ചോക്ക് ലേറ്റ് അധികം കൊടുത്ത് പല്ല് ചീത്തയാവാതെ നോക്കേണ്ടതിന്റെ അത്യാവശ്യകത എന്റെ അനിയത്തിയുടെ മോന്റെയും ഭാര്യയുടെ ചേച്ചിയുടെ മോളുടേയും പല്ലിന്റെ സ്ഥിതിവിശേഷം കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് മനസ്സിലായി.
സ്നേഹാധിക്യം കാരണം അമ്മൂമ്മ, അച്ഛാച്ചന്‍ ഗ്യങ്ങുകളാണ് പ്രധാനമായും ഈ ചോക്ക് ലേറ്റ് വഴിപാട് കുട്ടികള്‍ക്ക് സ്ഥിരമായി സമര്‍പ്പിക്കാറ്.
കഴിഞ്ഞ ആഴ്ച മോള്‍ക്ക് അവളുടെ മുത്തച്ഛന്‍ വച്ചു നീട്ടിയ 3 വലിയ ചോക്ക് ലേറ്റ് കണ്ട് ഭാര്യയുടെ പരിഭവം.
'അച്ഛന്‍ ഇങ്ങനെ ധാരാളം ചോക്ക് ലേറ്റ് കൊടുത്താല്‍ പല്ല് ചീത്തയായിപ്പോകും ട്ടോ...'
ഇതുകേട്ട് അച്ഛന്‍ 'അതിന് അവളുടെ പല്ലിന് ഇതുവരെ ഒരു കുഴപ്പവും പറ്റിയിട്ടില്ലല്ലോ.... പിന്നെന്താ????'
'അവളുടെ പല്ലല്ലാ... അവളുടെ അച്ഛന്റെ പല്ല്...'
മോളെ വശീകരിച്ച് പിടിച്ച് ചോക്ക് ലേറ്റിന്റെ ഷെയര്‍ പറ്റാന്‍ സൈഡ് ഒതുങ്ങി നിന്ന ഞാന്‍ അവിടെ കേട്ട കൂട്ടച്ചിരി കേള്‍ക്കാത്ത പോലെ പതുക്കെ പുറത്തേക്കിറങ്ങി.
Labels: chocklate