മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Wednesday, May 02, 2007

ചോക്ക്‌ ലേറ്റ്‌

രണ്ട്‌ വയസ്സുള്ള എന്റെ മോള്‍ക്ക്‌ ചോക്ക്‌ ലേറ്റ്‌ അധികം കൊടുത്ത്‌ പല്ല് ചീത്തയാവാതെ നോക്കേണ്ടതിന്റെ അത്യാവശ്യകത എന്റെ അനിയത്തിയുടെ മോന്റെയും ഭാര്യയുടെ ചേച്ചിയുടെ മോളുടേയും പല്ലിന്റെ സ്ഥിതിവിശേഷം കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്ക്‌ മനസ്സിലായി.

സ്നേഹാധിക്യം കാരണം അമ്മൂമ്മ, അച്ഛാച്ചന്‍ ഗ്യങ്ങുകളാണ്‌ പ്രധാനമായും ഈ ചോക്ക്‌ ലേറ്റ്‌ വഴിപാട്‌ കുട്ടികള്‍ക്ക്‌ സ്ഥിരമായി സമര്‍പ്പിക്കാറ്‌.

കഴിഞ്ഞ ആഴ്ച മോള്‍ക്ക്‌ അവളുടെ മുത്തച്ഛന്‍ വച്ചു നീട്ടിയ 3 വലിയ ചോക്ക്‌ ലേറ്റ്‌ കണ്ട്‌ ഭാര്യയുടെ പരിഭവം.

'അച്ഛന്‍ ഇങ്ങനെ ധാരാളം ചോക്ക്‌ ലേറ്റ്‌ കൊടുത്താല്‍ പല്ല് ചീത്തയായിപ്പോകും ട്ടോ...'

ഇതുകേട്ട്‌ അച്ഛന്‍ 'അതിന്‌ അവളുടെ പല്ലിന്‌ ഇതുവരെ ഒരു കുഴപ്പവും പറ്റിയിട്ടില്ലല്ലോ.... പിന്നെന്താ????'

'അവളുടെ പല്ലല്ലാ... അവളുടെ അച്ഛന്റെ പല്ല്...'

മോളെ വശീകരിച്ച്‌ പിടിച്ച്‌ ചോക്ക്‌ ലേറ്റിന്റെ ഷെയര്‍ പറ്റാന്‍ സൈഡ്‌ ഒതുങ്ങി നിന്ന ഞാന്‍ അവിടെ കേട്ട കൂട്ടച്ചിരി കേള്‍ക്കാത്ത പോലെ പതുക്കെ പുറത്തേക്കിറങ്ങി.

Labels:

6 Comments:

At 11:50 PM, Blogger സൂര്യോദയം said...

ഗുണപാഠം... ചോക്ക്‌ ലേറ്റ്‌ പല്ലിന്‌ കേടാണ്‌.. അതുകൊണ്ട്‌ കുട്ടികള്‍ക്ക്‌ അധികം കൊടുക്കാതെ നോക്കുക

 
At 3:20 AM, Blogger SAJAN | സാജന്‍ said...

സൂര്യോദയം, നമ്മുടെ നാട്ടില്‍ ചോക്ക്ലേറ്റ് ഇക്കാര്യത്തില്‍ ഒരു പ്രധാന വില്ലനാണെന്നതിനു സംശയം ഇല്ല.. പക്ഷേ ഈ അടുത്ത സമയത്ത് ഞാന്‍ വായിച്ച ഒരു ആര്‍ട്ടിക്കിള്‍.. വികസിത രാജ്യങ്ങളിലെ കുഞ്ഞുങ്ങളുടെ പല്ല് ചീത്തയാവുന്നതിനെ കുറിച്ചായിരുന്നു.. ജ്യൂസ് ഒത്തിരി കുടിക്കുന്നതാണ് അതിന്റെ മുഖ്യകാരണമായി എഴുതിയിരിക്കുന്നത്..
എന്റെ മകള്‍ (3.5 വയസ്സ്) കഴിയുന്നതും ചോക്ലേറ്റ് കൊടുക്കാറില്ലായിരുന്നു ഇനിയെങ്ങാനും കഴിച്ചു പോയാല്‍ വായൊക്കെ കഴുകിക്കുമായിരുന്നു .. അത്ര കര്‍ശനമായി വളര്‍ത്തിയ അവളുടെ പല്ലുകള്‍ ചീത്ത ആയതിന്റ്റെ ഏക കാരണംഫ്രൂട്ട് ജ്യൂസ് ആയിരുന്നു എന്ന് ഞങ്ങള്‍ അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു..
സാധാരണ വെള്ളം മാത്രം കുടിച്ചാല്‍ പല്ല് ചീത്തയാവുന്നതിനുള്ള സാധ്യത തീരെ കുറയുമത്രെ..ജ്യൂസ് ആണ് കുടിക്കുന്നതെങ്കില്‍ തീര്‍ച്ചയായും വാ കഴുകിക്കണം.. സാധരണനമ്മളാ‍ാരും ചെയ്യാത്ത ഒരു കാര്യം!
ഇത് എല്ലാര്‍ക്കും ഒരു അനുഭവമാകട്ടെ എന്ന് കരുതി ഇവിടെ കുറിക്കുന്നു

 
At 4:34 AM, Blogger സൂര്യോദയം said...

സാജന്‍... അതൊരു നല്ല പോയിന്റ്‌ ആണ്‌. പൊതുവില്‍ എന്ത്‌ ഭക്ഷണം കഴിച്ചാലും വായ കഴുകുക എന്നതും രാത്രി കിടക്കുന്നതിനുമുന്‍പ്‌ ബ്രഷ്‌ ചെയ്യുക എന്നതും പല്ലിനുനേരെയുള്ള ഭീകരാക്രമണത്തെ ഒരു പരിധിവരെ ചെറുക്കുന്നു.
ഇതൊന്നുമല്ല കാരണം, കാല്‍സ്യത്തിന്റെ കുറവാണെന്ന് ഈയടുത്ത്‌ ഒരു സുഹൃത്ത്‌ ഉദാഹരണസഹിതം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ മൂത്ത പുത്രന്‍ പാല്‍ കുടിക്കുന്നതില്‍ വല്ല്യ ഉത്സാഹിയായിരുന്നു. എത്ര മിഠായി കഴിച്ചിട്ടും പല്ലിന്‌ ഒരു കേടും സംഭവിച്ചില്ലത്രേ.. താഴെയുള്ള പുത്രന്‍ പാല്‌ കണ്ടാല്‍ ചെകുത്താന്‍ കുരിശ്‌ കണ്ടപോലെ ആണെന്നും മിഠായി മൂത്തവനെക്കാല്‍ കുറവേ കഴിച്ചിരുന്നുള്ളു എന്നിരുന്നാലും പല്ല് ഒരെണ്ണം പോലും ഡീസന്റ്‌ ആയി നിലവിലില്ല എന്നാണ്‌ പറഞ്ഞത്‌.

 
At 3:50 AM, Blogger അരീക്കോടന്‍ said...

എന്റെ ഒരു സുഹ്രുത്തിന്റെ അനുഭവം കൂടി പങ്കുവക്കട്ടെ..
പുല്ലിയുടെ മകളുടെ പല്ല് പൊടിഞ്ഞ്‌ പോയിക്കൊണ്ടിരുന്നു.പലരെയും കാണിച്ചിട്ടും ഫലം കിട്ടിയില്ല.അവസാനം ഒരു ഹോമിയോ ഡോക്ടര്‍ ചോദിച്ചു."കുട്ടി ബിസ്കറ്റ്‌ നല്ലപോലെ തിന്നാറുണ്ടോ ?"
"അതെ" എന്നുത്തരം.എങ്കില്‍ അവന്‍ തന്നെ വില്ലന്‍ !!!
എപ്പടി ??

 
At 4:07 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:സൂര്യോദയം ചേട്ടോ, ആദ്യം ഓണ്‍.
അപ്പോള്‍ അച്ഛനാണാല്ലേ പല്ല് തേക്കാന്‍ മടി?

ഓടോ:
കമന്റുകളുടെ പോക്ക് കണ്ടിട്ട്. ചാത്തനേതോ ഡന്റിസ്റ്റിന്റെ ക്ലിനിക്കിലു മുന്‍പിലുള്ള ക്യൂവിലാണെന്നൊരു തോന്നല്‍ :)

എന്ത്.ഇതും ഓണാണെന്നോ അയ്യോ അപ്പോള്‍ ഓഫെങ്ങനെ അടിക്കും!!!!

 
At 4:17 AM, Blogger Pramod.KM said...

ഹാഹ,
സൂര്യോദയം ചേട്ടാ..
ഉഗ്രന്‍ എഴുത്ത്.
അവസാനത്തെ ഒരു വാചകം ഒഴിവാക്കിയിരുന്നെങ്കില്‍ ഉഗ്രന്‍ സസ്പെന്‍സില്‍ കഥ ഒതുക്കാമായിരുന്നു.;)

 

Post a Comment

<< Home