മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Friday, October 20, 2006

എമണ്ടക്കന്‍ സാധനം

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു ബാച്ചിലര്‍ ദിനം...

വൈകീട്ട്‌ ഓഫീസില്‍നിന്ന് വന്ന് വീടിന്റെ അടുത്തുള്ള പെട്ടിക്കടയുടെ മുന്നില്‍ ഞാനും എന്റെ സഹമുറിയനായ എബിയും നില്‍ക്കുന്നു. ഫുഡിന്റെ കാര്യത്തില്‍ എന്നെപ്പോലെത്തന്നെ ആക്രാന്തപ്പുലിയായ എന്റെ കൂട്ടുകാരനും....

'നല്ല വിശപ്പ്‌... ഏത്തപ്പഴം അങ്ങ്‌ ട്‌ കാച്ചാം ല്ലെ..?' ഞാന്‍ എന്റെ ഒരു അഭിപ്രായം പറഞ്ഞു. പറഞ്ഞുതീരുന്നതിനുമുന്‍പ്‌ പഴക്കുലയില്‍ നിന്ന് മുന്തിയ ഒരെണ്ണം പറിച്ചെടുത്ത്‌ 'പിന്നെന്താ...' എന്നുള്ള മറുപടി. ഞാനും ഒരെണ്ണം എടുത്തു.

ഞാന്‍ ആ പീടികയ്ക്ക്‌ അഭിമുഖമായും എബി എനിക്ക്‌ അഭിമുഖമായി നില്‍ക്കുന്നു.

ആ സമയത്താണ്‌ കുറച്ച്‌ (അല്ല, കുറച്ച്‌ അധികം) വണ്ണമുള്ള ഒരു ആന്റി (അമ്മായി എന്നും വിളിക്കാം) കടയില്‍ എന്തോ വാങ്ങാനായി വന്ന് എബിയുടെ പിന്നില്‍ നിന്നത്‌. എനിക്ക്‌ അറിയാതെ ചിരിവന്നു. (അല്ല, എബിയുടെ ശരീരവും ആ മങ്കയുടെ ഇടിമുട്ടന്‍ ദേഹവും കണ്മുന്നില്‍ ഒരു കമ്പാരിസണ്‍...)

ഞാന്‍ ചിരിക്കുന്ന കണ്ട്‌ എബി വിചാരിച്ചത്‌ അവന്റെ കൈയ്യിലിരിക്കുന്ന ആ ഏത്തപ്പഴത്തിന്റെ തലയെടുപ്പ്‌ കണ്ടിട്ടാണെന്നാണ്‌.

'എമണ്ടക്കന്‍ സാധനം ല്ലെ...???' എബിയുടെ പുഞ്ചിരിച്ചുകൊണ്ടുള്ള ചോദ്യം...

ഞാനൊന്നു ഞെട്ടി. 'ദൈവമെ... ആ ആന്റിയെങ്ങാനും കേട്ടാല്‍.. കൈയ്യൊന്ന് വീശിയാല്‍.... എബി ഒടിഞ്ഞു മടങ്ങി അപ്പുറത്തെ പാടത്ത്‌ കിടക്കുന്ന കാഴ്ച എന്റെ മനസ്സിലൂടെ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ അടിച്ചുപോയി.

കൂടുതലായി അവന്‍ നാവ്‌ വളച്ച്‌ വല്ലതും മൊഴിയുന്നതിനു മുന്‍പായി ഞാന്‍ അവന്റെ കൈ പിടിച്ച്‌ അല്‍പം നീക്കി നിര്‍ത്തി.

'ഒന്ന് തിരിഞ്ഞു നോക്കടാ ഗഡീ നിന്റെ ആയുസ്സിന്റെ വലുപ്പം അറിയണമെങ്കില്‌' എന്നുപറഞ്ഞ്‌ കേട്ട്‌ തിരിഞ്ഞു നോക്കിയ എബിയുടെ കണ്ഠത്തില്‍ നിന്ന് ഒരു ഇടറിയ ശബ്ദം പുറത്തുവന്നു.

('എമണ്ടക്കന്‍' അഥവാ 'വളരെ വലുപ്പമുള്ളത്‌')

11 Comments:

At 3:44 AM, Blogger സൂര്യോദയം said...

ഒരു നാരീ ധ്വംസനത്തില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ട സംഭവം...

 
At 5:56 AM, Blogger ഉത്സവം : Ulsavam said...

കൊള്ളാല്ലോ അടി എപ്പോ കിട്ടി എന്നു ചോദിച്ചാല്‍ മതിയല്ലോ..!
സത്യത്തില്‍ തല്ല് കിട്ടിയൊ സണ് റൈസേ..?

 
At 8:30 PM, Blogger വിശാല മനസ്കന്‍ said...

സൂപ്പര്‍!

അലക്കിയിട്ടുണ്ട് ചുള്ളാ. അലക്കീട്ടുണ്ട്.

 
At 8:46 PM, Blogger ഇത്തിരിവെട്ടം|Ithiri said...

കൊള്ളാം ചുള്ളാ... അലക്കന്‍.

 
At 10:19 PM, Blogger കുട്ടന്മേനൊന്‍::KM said...

അതലക്കി.

 
At 1:05 AM, Blogger സുകുമാരപുത്രന്‍ said...

എന്തൂട്ടിഷ്ടാ..നമ്മടെ ചാലക്കുടിബാഷേല് കലക്കണ്ണ്ടല്ലോ....
അങ്ങ്ട് തകര്‍ക്ക്...

 
At 2:19 AM, Blogger Sul | സുല്‍ said...

തകര്‍പ്പന്‍ സാധനമാണല്ലൊ.

 
At 2:46 AM, Blogger മുരളി വാളൂര്‍ said...

അതു കലക്കി സൂര്യാ, ഇവിടെ തല കാണിക്കാന്‍ വൈകീല്ലോ... എന്തായാലും എമണ്ടക്കന്‍ പോസ്റ്റന്നെ....!

 
At 5:22 AM, Blogger ദില്‍ബാസുരന്‍ said...

സൂര്യോദയം ചേട്ടാ,
നന്നായിരിക്കുന്നു.

ഓടോ: ഏ ഗ്ലിമ്പ്സ് ഫ്രം ദില്‍ബന്‍സ് ബുക്ക് ഓഫ് എറ്റിമോളജി

മലയാളത്തില്‍ എമണ്ടക്കന്‍ അഥവാ എമണ്ടന്‍ എന്ന വാക്ക് വളരെ വലുത് എന്ന് സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഈ പദത്തിന്റെ ഉല്‍ഭവം ‘എംഡന്‍’ (Emden) എന്ന രണ്ടാം ലോക മഹായുദ്ധക്കാലത്തെ ജെര്‍മന്‍ നാവികസേനയുടെ യുദ്ധക്കപ്പലിന്റെ പേരില്‍ നിന്നാണ്. ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്ത് ബ്രിട്ടനെ വിരട്ടാന്‍ ഈ കപ്പല്‍ മദ്രാസ് തീരത്തിനടുത്ത് നങ്കൂരമിട്ടു. ഇതിന്റെ വലിപ്പം കണ്ട് അന്നത്തെ സെക്രട്ടേറിയറ്റില്‍ കൈക്കൂലി കൊടുക്കാന്‍ പോയ മലയാളികളില്‍ ചിലര്‍ നാട്ടില്‍ വന്ന് ഈ പദം പ്രചരിപ്പിച്ചു. എംഡന്‍ പിന്നീട് ലോപിച്ച് ഇങ്ങനെയൊക്കെയായി.
(എംഡന്‍ മദ്രാസ് തുറമുഖത്തേയ്ക്ക് കുറച്ച് ടോര്‍പിഡോ ഒക്കെ അയച്ചു എങ്കിലും കാര്യമായ നാശനഷടങ്ങള്‍ ഉണ്ടായില്ല)

 
At 11:14 AM, Blogger വാവക്കാടന്‍ said...

സൂര്യന്‍ കലക്കി
(വൈകിപ്പോയി)

ഓ.ടോ:
ഒരു വാക്ക് പറയാന്‍ പറ്റാതായി..
എമണ്ടന്‍ എന്നാരും പറഞ്ഞിട്ടില്ല..
:))
ദില്‍ബാസുര വിജ്ഞാനകോശം കീ ജയ്

 
At 11:22 AM, Blogger പാര്‍വതി said...

ദില്‍ബൂ ഇത് ഒരു മാസം മുമ്പുള്ള ബാലരമയില്‍ ഉണ്ടായിരുന്നതാണല്ലോ..

ങ്ങേ..???

-പാര്‍വതി.

 

Post a Comment

<< Home