മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Tuesday, August 22, 2006

ഹംബ്‌ എഹെഡ്‌

ചിലവാക്കാനാവാത്ത കുറച്ച്‌ സമയം ഉണ്ടെന്ന് കണ്ടാല്‍ ഉടന്‍ അതിരപ്പിള്ളിക്ക്‌ വച്ച്‌ പിടിക്കലാണ്‌ ചാലക്കുടിക്കാരായ മിക്ക യംഗ്‌ ഗഡീസിന്റെയും പൊതുവായ ഒരു രീതി.

കുറച്ചു കാലം മുന്‍പ്‌ (ഞങ്ങള്‍ സീസണ്‍ ടിക്കറ്റ്‌ സന്ദര്‍ശകരാകുന്നതിന്‌ മുന്‍പ്‌) വെറുതേ ഇരുന്ന് മടുത്തപ്പോള്‍ പെട്രോള്‍ കാശ്‌ ഒപ്പിച്ച്‌ ഞാനും ജീയോയും കൂടി നേരെ അതിരപ്പിള്ളിക്ക്‌ വിട്ടു.

ചാര്‍പ്പ വെള്ളച്ചാട്ടത്തിന്റെ മുന്‍പിലുള്ള പാലം എത്താറായതും 'ഹംബ്‌ എഹെഡ്‌' എന്ന ബോര്‍ഡ്‌ വായിച്ചുകൊണ്ട്‌ ജീയോ ബൈക്കില്‍ നിന്ന് തെറിച്ച്‌ നിലത്ത്‌ ലാന്റ്‌ ചെയ്തതും ഒരുമിച്ച്‌.

കറക്ട്‌ സ്പോട്ടില്‍ ബോര്‍ഡ്‌ സ്ഥാപിച്ച അധികാരികളെ മറുഭാഷയില്‍ പ്രശംസിച്ച്‌ മൂടും തട്ടി ഓടി വന്ന് ജീയോ ബൈക്കിന്റെ പുറകില്‍ വീണ്ടും കയറി.

3 Comments:

At 1:15 AM, Blogger സൂര്യോദയം said...

അതിരപ്പിള്ളി വഴിയുള്ള ബൈക്‌ യാത്രക്കാരുടെ ശ്രദ്ധക്ക്‌...

 
At 1:38 AM, Blogger വിശാല മനസ്കന്‍ said...

ഹഹഹ... അടിപൊളി!

 
At 8:53 AM, Blogger വക്കാരിമഷ്‌ടാ said...

ഹ...ഹ...അതടിപൊളി (വിശാലന്‍ മൂന്ന് ഹ ഇട്ടെങ്കിലും ഗ്യാപ്പിട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് നീളക്കൂടുതല്‍ എനിക്കുതന്നെ:))

ഞാനും ഒരു സുഹൃത്തും പോയിട്ടുണ്ട് ബജാജ് ചേതക്കില്‍ ആതിരപ്പള്ളി-വാഴച്ചാല്‍-പെരിങ്ങള്‍ക്കുത്ത് (അല്ലേ). ന്റമ്മോ, വാഴച്ചാലില്‍ നിന്ന് പിന്നേം മുമ്പോട്ട് പോയി കുറച്ച് കഴിഞ്ഞപ്പോള്‍ ശശമാന മൂക്കത.

ചേതക്ക് അത്രയും സ്പീഡില്‍ പറപ്പിക്കാമെന്ന് അന്ന് മനസ്സിലായി. ബമ്പൊക്കെ ചാടിയായിരുന്നോ ആവോ.

നല്ല കുറിപ്പ്.

 

Post a Comment

<< Home