മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Wednesday, August 23, 2006

പോയിട്ട്‌ തിരക്കുണ്ട്‌...

രാജുചേട്ടന്റെ 'ശ്രീപാര്‍വ്വതി' ഓട്ടോറിക്ഷ നാട്ടില്‍ വളരെ പ്രശസ്തമാണ്‌.

പുതിയ മൂട്ട പോലുള്ള ഇനം ഓട്ടോ ഇറങ്ങിയിട്ടും പുള്ളിക്കാരന്‍ തന്റെ കുതിരസവാരി എഫ്ഫക്റ്റ്‌ ഉള്ള പഴയ വണ്ടി തന്നെ നാട്ടില്‍ സേവനത്തിനായി ഉപയോഗിച്ചു പോന്നു.

കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അവനവന്‌ തന്നെ സഹിക്കാന്‍ പറ്റാത്ത സ്ഥിതി വന്നപ്പോള്‍ അത്‌ പാട്ട വിലക്ക്‌ കൊടുത്തോ അതോ കളഞ്ഞോ മറ്റോ പുതിയ ഓട്ടോ റിലീസ്‌ ചെയ്തു.

ചേനത്തുനാട്‌ റോഡിലെ ഒാരോ ചെറിയ ചെറിയ ഗട്ടറുകളെയും ബഹുമാനിച്ച്‌, ടയറിനും ഗട്ടറിനും നോവാതെ പതുക്കെ ഇറക്കി കയറ്റി 1.5 കി.മീ. പെര്‍ അവറിലാണ്‌ പോക്ക്‌...

ഒരു ദിവസം പുള്ളി ആശുപത്രിക്കവലയില്‍ ഓട്ടോ സ്റ്റാന്റിലേക്ക്‌ പോകുന്ന വഴിക്ക്‌ സുഹൃത്തായ അയ്യപ്പന്‍ ചേട്ടന്‍ നടന്നു പോകുന്ന കണ്ടപ്പോള്‍ ചോദിച്ചു...

'അയ്യപ്പാ... കയറ്‌... കവലയില്‍ ഇറക്കാം...'

ഉടനെ അയ്യപ്പന്‍ ചേട്ടന്റെ മറുപടി..

'വേണ്ടാ... എനിക്ക്‌ പോയിട്ട്‌ തിരക്കുണ്ട്‌..'

2 Comments:

At 3:54 AM, Blogger സൂര്യോദയം said...

ഫ്രീ ഓട്ടോറിക്ഷ യാത്ര ഒഴിവാക്കുന്നവര്‍ ഞങ്ങള്‍... :-)

 
At 4:10 AM, Blogger സഞ്ചാരി said...

മുതല്‍ മുട്ക്കിയവ്നെ വേദന അറിയു.
ഞാന്‍ പോട്ടെ കയ്യില്‍ ചില്ലറ വല്ലതും.........

 

Post a Comment

<< Home