മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Wednesday, October 18, 2006

രോഷന്റെ സെലക്‌ ഷന്‍

രോഷന്‍, വയസ്സ്‌ 17 (മധുരപ്പതിനേഴല്ല.... അല്‍പം ഹാസ്യപ്പതിനേഴ്‌). ഒറ്റ നോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും അല്‍പസമയം അടുത്തിടപഴകിയാല്‍ നമുക്ക്‌ ഒരു കണ്‍ഫിയൂഷന്‍ അടിക്കും... എന്തോ ഒരു കുറവുണ്ടെന്ന് ഉറപ്പിക്കാം, പക്ഷെ എത്രയാണ്‌ കുറവ്‌ എന്നതാണ്‌ കണ്‍ഫിയൂഷന്‍... (ഇപ്പോഴും ഈ തര്‍ക്കം നാട്ടില്‍ നിലനിക്കുന്നതിനാല്‍ ഞാന്‍ ഒരു അഭിപ്രായം പറയുന്നില്ല)

ആള്‍ പൊതുവെ അത്യുത്സാഹി... പരസഹായി... എല്ലാ വീടുകളിലും എല്ലാ ഫംഗ്ഷനുകളിലും പ്രധാന നടത്തിപ്പുകാരന്‍...(അതായത്‌ വീട്ടുകാര്‍ വരെ സൈഡ്‌ ബെഞ്ചില്‍) അങ്ങനെ സഹായിച്ച്‌ സഹായിച്ച്‌ ശല്ല്യം ചെയ്യുന്ന ഒരുവന്‍....

എന്തെങ്കിലും ദീര്‍ഘദൂര ദീര്‍ഘസമയ മെനക്കെട്‌ പണികള്‍ ഏല്‍പ്പിച്ചാണ്‌ പൊതുവെ ചില സന്ദര്‍ഭങ്ങളില്‍ പുള്ളിക്കാരനെ ഒഴിവാക്കാറ്‌.

ആഗസ്റ്റ്‌ 15.... കുറച്ച്‌ ഫ്ലാഗുകള്‍ (നമ്മുടെ ദേശീയപതാകയില്ലെ, അതുതന്നെ) വാങ്ങാനായി പുള്ളിക്കാരനെ വിട്ടു. കൂട്ടത്തില്‍ ഒരു ഉപദേശവും കൊടുത്തു... 'നല്ലത്‌ നോക്കി വാങ്ങണം' (അതായത്‌, നല്ല ബലമുള്ളതും പെട്ടെന്ന് കീറിപ്പോകാത്തതും എന്നാണ്‌ അര്‍ത്ഥമാക്കിയതെന്ന് പറഞ്ഞുവിട്ടവന്റെ മൊഴി)

കടയില്‍ ചെന്ന രോഷന്‍

'ചേട്ടാ... ഒരു നാലഞ്ച്‌ ഫ്ലാഗ്‌ വേണം... ഉള്ള മോഡലുകളൊക്കെ ഒന്ന് കാട്ടാമോ?'

എല്ലാ മോഡലുകളും മുന്നില്‍ റെഡി.

രോഷന്റെ അടുത്ത ചോദ്യം..

'അല്ല ചേട്ടാ... ഇതൊക്കെ ഈ കളര്‍ മാത്രമേ ഉള്ളോ??... സെലക്‌ ഷന്‍ കുറവാണല്ലോ? വേറെ കളറുകളില്‍ ഒന്നും ഇല്ലേ..???'

9 Comments:

At 11:47 PM, Blogger സൂര്യോദയം said...

രോഷന്റെ നുറുങ്ങുകള്‍... ഒരു മിഠായി പോസ്റ്റ്‌

 
At 12:10 AM, Blogger ഇടിവാള്‍ said...

ഹഹ.. ആളു ബുദ്ധിമാനാണല്ലോ !

 
At 12:52 AM, Blogger കുട്ടന്മേനൊന്‍::KM said...

ഹ ഹ ഹാ.. അതടിപൊളി.

 
At 4:17 AM, Blogger പൊന്നമ്പലം said...

ഇനി ആള് മലബാറില്‍ നിന്നും മദ്ധ്യ തിരുവിതാങ്കൂറിലേക്ക് വന്ന ആളാ‍ണോ?

 
At 4:24 AM, Blogger പടിപ്പുര said...

ഇത്‌ സര്‍ദാര്‍ജിയുടെ പേരില്‍ sms ആയി പറന്ന് നടക്കുന്നുണ്ടായിരുന്നു, ഇവിടെയൊക്കെ.

 
At 4:30 AM, Blogger പാര്‍വതി said...

കൊള്ളാം, അല്ല വേറൊന്നും ചോദിച്ചില്ലാല്ലോന്നങ്ങ സമാധാനിക്കാം.

-പാര്‍വതി.

 
At 5:09 AM, Blogger സൂര്യോദയം said...

അയ്യയ്യോ... ഈ സര്‍ദാര്‍ജിയുടെ ഒരു കാര്യം... ('അപ്പോഴെക്കും അത്‌ പത്രത്തിലും വന്നോ?' എന്ന ഡയലോഗ്‌ പോലെ... 'അപ്പോഴെക്കും അത്‌ സര്‍ദാര്‍ജിയുടെ പേരില്‍ sms വന്നോ?') രോഷന്‍ അറിയണ്ടാ... കോപ്പിറൈറ്റ്‌ ആക്റ്റ്‌ പ്രകാരം പ്രശ്നമാകും.... ഇത്‌ ഒരു 3-4 കൊല്ലം പഴക്കമുള്ള സംഭവമാണേ

 
At 10:11 AM, Blogger ബിന്ദു said...

കൊള്ളാല്ലൊ. :)

 
At 10:12 AM, Blogger ബിന്ദു said...

കൊള്ളാല്ലൊ. :)

 

Post a Comment

<< Home