മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Tuesday, August 29, 2006

ആല്‍ക്കഹോള്‍ എഫ്ഫക്റ്റ്‌

ക്രിസ്തുമസ്‌, വിഷു, ഓണം, പെരുന്നാള്‍, ഉത്സവം തുടങ്ങിയ സമയങ്ങളില്‍ സിനിമ കാണാന്‍ തീയറ്ററില്‍ പോയാല്‍ ടിക്കറ്റ്‌ കിട്ടാന്‍ തന്നെ കളരി പഠിക്കണം..

അഥവാ കിട്ടിയാല്‍ തന്നെ ഇടി കൂടി ഫ്രീയായി കിട്ടും.

ഇനി തീയറ്ററിനുള്ളില്‍ കയറിപ്പറ്റിയാലോ... നാട്ടുകാരുടെ വയറ്റില്‍ കിടക്കാത്ത കള്ളിന്റെ എഫ്ഫക്റ്റ്‌ ഇരച്ച്‌ തലച്ചോറുവഴി കയറി ഇറങ്ങി വായിലൂടെ പല പ്രൊഡക്റ്റും ബൈപ്രൊഡക്റ്റുമായി റിലീസ്‌ ചെയ്യുന്നത്‌ കാണുകയും കേള്‍ക്കുകയും വേണമല്ലൊ...

ഇതെത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ഞാനും എന്റെ കൂട്ടുകാരും ഒരു വിഷുത്തലേന്ന് തീയറ്ററില്‍ ഇരിക്കുന്നു.

തീയറ്ററിലാണെങ്കിലോ.. കുടിയന്മാരുടെ ആറാട്ട്‌...

കുറച്ച്‌ കഴിഞ്ഞപ്പോള്‍ പിന്നില്‍ നിന്ന് ഉറക്കെ ഒരു വിളി...

'എടാ... മരപ്പട്ടീ ....' (ഇങ്ങനെ ഓമനപ്പേരുള്ള പുള്ളിക്കാരന്റെ ഒരു ഇന്റിമേറ്റ്‌ ഗഡി മുന്‍പിലെവിടെയോ ഇരിപ്പുണ്ടത്രെ).

'ഇത്ര സംസ്കാരത്തോടെ വിളിക്കുന്നവനാരെടാ..' എന്നറിയാനുള്ള ജിജ്ഞാസയോടെ ഞാനടക്കമുള്ള കുറെ സംസ്കാരശൂന്യര്‍ തിരിഞ്ഞു നോക്കി.

ഉടനെ ലവന്റെ അടുത്ത കമന്റ്‌..

'ഓ... ഇവിടെ ഇത്ര അധികം മരപ്പട്ടികളുണ്ടെന്ന് ഞാനറിഞ്ഞില്ല...'

4 Comments:

At 2:11 AM, Blogger സൂര്യോദയം said...

കിട്ടാനുള്ളത്‌ ചോദിച്ച്‌ വങ്ങണമെന്നില്ലാ... സ്വമേധയാ കിട്ടിക്കൊള്ളും... ഇങ്ങനെ കിട്ടിയ ഒരു ഐറ്റം..

 
At 2:17 AM, Blogger Rasheed Chalil said...

ഏതായാലും കിട്ടാനുള്ളത് കിട്ടിയപ്പോള്‍ തോന്നേണ്ടത് തോന്നിയല്ലോ..? പിന്നെ തിരിഞ്ഞ് നോക്കിയിട്ടുണ്ടാവില്ല എന്ന വിശ്വാസത്തോടെ ?

 
At 2:25 AM, Blogger ലിഡിയ said...

അത് കൊള്ളാം,എന്തായാലും ഒരു പുതിയ പേര് കിട്ടിയതിന്റെ സന്തോഷമുണ്ടായില്ലേ...?

-പാര്‍വതി.

 
At 2:45 AM, Blogger സൂര്യോദയം said...

ശരിക്കും വിളിച്ചത്‌ ആരായാലും തിരിഞ്ഞുനോക്കിപ്പോകുന്ന റെയര്‍ വെറൈറ്റിയായ ഒരു അസംസ്കൃത പദമാണ്‌.

ആ വിളിച്ച പേര്‌ എഴുതിയാല്‍ കൈ ഉളുക്കുമെന്നതിനലും, വായിച്ചാല്‍ നാവ്‌ കുഴയുമെന്നതിനാലും കേട്ടാല്‍ കര്‍ണ്ണപടം പോട്ടിപ്പോകും എന്നതിനാലും ഭേദഗതിയോടെയാണ്‌ എഴുതിയത്‌. ക്ഷമിക്കൂ...

 

Post a Comment

<< Home