മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Monday, October 09, 2006

ത്രിശ്ശൂര്‍ ഭാഷ

ഈ സംഭവം വായിച്ചവരും കേട്ടവരും സദയം ക്ഷമിക്കുക....

ത്രിശ്ശൂര്‍ മാര്‍ക്കറ്റില്‍ ഒരു തല്ല് നടന്നു. ജോണിയും ജോസഫും തമ്മിലായിരുന്നു അങ്കം... എന്തോ നിസ്സാര കാര്യം.... സംഭവത്തിന്‌ സാക്ഷിയായതോ അവിടെതന്നെ വഴിയോരത്ത്‌ പച്ചക്കറി കച്ചവടം നടത്തുന്ന ടോമി.

സംഭവം കേസായി...

കോടതിയില്‍ വാദം നടക്കുന്നു. ടോമിയോട്‌ തന്റെ സാക്ഷിമൊഴി പറയാന്‍ കോടതി ആവശ്യപ്പെട്ടു.

ടോമിയുടെ വിവരണം:

"ഈ ഗഡി അവിടെ വെര്‍തെ നിക്കാര്‍ന്നൂന്ന്... അപ്പോണ്ട്‌ ആ ഗഡി ഇങ്ങട്‌ വന്നട്ട്‌ ഈ ഗഡ്യെ 'ഠെ ഠെ' ന്ന് അഞ്ചാറ്‌ പൊത. എന്റിഷ്ടാ... അപ്പൊ ഞാന്‍ നോക്ക്യപ്പൊ ഈ ഗഡി ആ ഗഡ്യെ തിരിച്ച്‌ എന്തൂട്ട്‌ പൊത്യാ പൊതച്ചേന്ന് അറിയോ?"

അന്തം വിട്ടിരുന്ന ജഡ്ജി 'നിര്‍ത്ത്‌ നിര്‍ത്ത്‌... എന്താ പറഞ്ഞെ... ഒന്നുകൂടി വ്യക്തമായി പറയൂ...'

ടോമി വീണ്ടും ഇതേ വിവരണം....

ഒടുവില്‍ കോടതി വിധി വന്നു.'വാദിയെയും പ്രതിയെയും വെറുതെ വിട്ടിരിക്കുന്നു. സാക്ഷിയായ ടോമിയെ പിടിച്ച്‌ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്ത്‌ മലയാളം ശരിക്ക്‌ പഠിപ്പിച്ചിട്ട്‌ വിട്ടാല്‍ മതി.'

('പൊത' എന്നാല്‍ തല്ല് അഥവാ അടി എന്നര്‍ത്ഥം)

16 Comments:

At 4:05 AM, Blogger സൂര്യോദയം said...

ത്രിശ്ശൂര്‍ മാര്‍ക്കറ്റില്‍ ഉപയോഗിക്കുന്ന മലയാള ഭാഷയുടെ ഒരു ചെറിയ ഉദാഹരണം....

 
At 4:08 AM, Blogger Mubarak Merchant said...

അമ്ട്ടാ പൊട്ടി, മേപ്പട്ടാ പോയി, ന്തുട്ടാ കാട്ടാ!!
കലക്കീണ്ട്ട്ടാ.

 
At 4:44 AM, Blogger sreeni sreedharan said...

ദൈവമേ തൃശ്ശൂര്‍ മാര്‍ക്കറ്റിലെങ്ങാനും ചെന്ന് പെട്ടാല്‍...

 
At 4:56 AM, Blogger ഇടിവാള്‍ said...

സൂര്യാ.. ഇതിന്റെ ഒരു എക്സ്പാഡഡ്‌ വേര്‍ഷന്‍ കേട്ടിട്ടുണ്ട്‌.


കൊലപാതകത്തിന്റെ ശക്ഷിയാണു ടോമി. പ്രതിക്കൂട്ടില്‍ പ്രതിയും സാക്ഷിക്കൂട്ടില്‍ ടോമിയും ജഡ്ജിക്കൂട്ടില്‍ ജഡ്ജിയൂം.

ജഡ്ജി: പറയൂ ടോമി, എന്താണു നടന്നത്‌.

ടോമി: ( പ്രതിയെ ചൂണ്ടിക്കൊണ്ട്‌) സാറെ, ദീ നിക്കണ ചുള്ളന്‍, ആ ചത്ത ചുള്ളന്റെ കടേ കേറി ഒര്‌ ജാതി പെലാട്ട്‌. ആ ഗെഡി ഈഡാവിന്റട്‌ത്ത്‌ കൊറേ പറഞ്ഞു നീ സ്കൂട്ടാവ്‌ ചുള്ള്‌, സ്കൂട്ടാവ്‌ന്ന്.. ഇവന്‍ പിന്ന്യേം അവട്ക്കെടന്ന് ഒര്‌ ജാതി ഈച്ച റോള്‌ട്ടൊ. അപ്പ, അവന്‍ ദിവന്റെ ചെകളേമ്മെ നോക്കി ഒരലക്കാലക്കി. പിന്നവടെ ചറപറ ചറപറാന്ന് മഴ പെയ്തു. ആ ചുള്ളന്‍ ദിവനെ ഇടിച്ച്‌ വാള്‍പോസ്റ്റാക്കി. ദപ്പോ, ഇവന്‍ അവടെക്കെടന്ന ഒരു കുപ്പീട്‌ത്തട്ട്‌ ആ ഡാവിന്റെ പള്ളേക്ക്‌ ഒര്‌ കേറ്റാ കേറ്റി.. ആ ഗെഡി അപ്പെന്നെ ക്ലോസായീട്ടാ...

ഇതു കേട്ട ജഡ്ജി കണ്ണു മിഴിച്ചു. ( എന്നിട്ട്‌ വിധിന്യായം വായിച്ചു.


സാഹചര്യ തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ വെറുതെ വിട്ടിരിക്കുന്നു.
മറിച്ച്‌, മലയാളഭാഷയെ കൊന്നു എന്ന കുറ്റത്തിനു, സാക്ഷിയായ ടോമിയെ തൂക്കിലേറ്റാന്‍ ഈ കോടതി വിധിക്കുന്നു !

ഇതു കേട്ട്‌ അന്തം വിട്ട ടോമി ജഡ്ജിയോട്‌: അതൊര്‌ ജാതി ...ളെ ഏര്‍പ്പാടായീട്ടാ ഗെഡീ..

എനിക്ക്‌ മലയാളം പറായുമ്പോ മാത്രേ കൊഴപ്പൊള്ളോ, ഞാന്‍ നീറ്റായിട്ട്‌ എഴ്‌തുംട്ടാ...


ജഡ്ജി: ഓഹോ.. നിനക്ക്‌ മലയാളം എഴുതാനും അറിയുമോ..

ടോമി: ഉവ്വ്‌ന്ന്...


ജഡ്ജി: എന്നാല്‍ ഇവനെ രണ്ടു തവണ തൂക്കിലേറ്റാന്‍ ഈ കോടതി വിധിക്കുന്നു !


ശിം ! ടോമി തലേം കറങ്ങി വീണൂട്ടാ ഗെഡികളേ

 
At 5:00 AM, Blogger ഇടിവാള്‍ said...

ചറപറാന്ന് മഴ പെയ്തു = ഇടി നടന്നു.

ഗെഡി = ഡാവ്‌ = ചുള്ളന്‍ = ഇതിനൊക്കെ വെവ്വേറെ അര്‍ത്ഥം ഇല്ല ! എല്ലാമേ ഒന്നു താന്‍ !

 
At 5:03 AM, Blogger സൂര്യോദയം said...

ഇടിവാളെ... നന്ദി... ഇത്‌ പൂര്‍ത്തിയാക്കിയതിന്‌... ഞാനിത്‌ പ്രതീക്ഷിച്ചിരുന്നു... ചിരിച്ച്‌ ചിരിച്ച്‌ വയ്യാതായി ഇടിവാള്‍ജീ.... :-)

അല്‍പം മൊഡിഫിക്കേഷന്‍ വിധിന്യായത്തില്‍...
'ഒരു മാസം തടവും പതിനായിരം രൂപ പിഴയും വിധിച്ചിരിക്കുന്നു'

ഉടനെ ഗഡിയുടെ മറുപടി: 'ഒരു കണ്ടീഷനിണ്ട്‌ ട്ടാ... എനിക്ക്‌ ഭയങ്കര ഇക്കിളിയാ.. അതോണ്ട്‌ തടവുമ്പോ ഇക്കിളി ആവാണ്ട്‌ തടവണം.... പിന്നെ.. ആ കാശിന്റെ കാര്യം.... കിട്ടീട്ട്‌ വളരെ അത്യാവശ്യണ്ട്‌... ആ പതിനായിരം പെട്ടെന്ന് കിട്ട്യാ എനിക്കങ്ങ്ട്‌ സ്കൂട്ടാവായിരുന്നു'

 
At 5:06 AM, Blogger sreeni sreedharan said...

ഇടിവാള്‍ജി സൂപ്പര്‍..

 
At 5:23 AM, Blogger Unknown said...

സൂര്യോദയം പറഞ്ഞ വേര്‍ഷനാ കേട്ടിട്ടുള്ളത്.ഒരു വ്യത്യാസം: ക്ലോസായി എന്നതിനു പകരം 'പടായി' എന്നാണെന്നു മാത്രം.
മാര്‍ക്കറ്റില്‍ ഇത്തരം ഭാഷ കേക്കാന്‍ നിന്നുപോകാറുണ്ട്.'ചേട്ടാ വെണ്ടയ്ക്ക ഉണ്ടോ' എന്ന് ചോദിച്ചാല്‍ ഉടനെ വരും മറുപടി:'അയ് വെണ്ടയ്ക ത്ത്‌രി മുപ്പാട് മരിച്ചൂലോ?'

 
At 9:08 PM, Blogger bodhappayi said...

സാറാടിച്ചറുടെ ആ ബുക്ക് ഒരമിട്ട് സാധനാ. സ്നേഹപൂര്‍വ്വം പറഞപോലെ വാങിവായിക്കു... :)

 
At 9:21 PM, Blogger Rasheed Chalil said...

അമിട്ട് പോസ്റ്റും ഇടിവാളിന്റെ ഇടിവെട്ട് കമന്റും ...
കലക്കി ചുള്ളാ

 
At 9:37 PM, Blogger വേണു venu said...

ഓരോരോ പ്രാന്തത്തില്‍ ഒരേ വാക്കിനു് പല പല അര്‍ഥങ്ങള്‍.ഞാന്‍ വേറേ ജോലി ചെയ്യ്വാര്‍ന്നു.അപ്പോഴല്ലേ എന്‍റിഷ്ടാ ഇങോട്ടൊന്നു നോക്ക്യേ.എന്റിഷ്ടാ... അപ്പൊ ഞാന്‍ നോക്ക്യപ്പൊ എന്തൂട്ട്‌ ചിരിയാ.

 
At 10:28 PM, Blogger മനോജ് കുമാർ വട്ടക്കാട്ട് said...

വടകര ബസ്സ്‌ സ്റ്റാന്റില്‍ ഒരു കശപിശ നടക്കുന്നത്‌ കണ്ട്‌കൊണ്ട്‌ ബസ്സിറങ്ങിയ ഒരു തൃശ്ശൂരുകാരന്‍-

ന്തൂട്ടണാ ഇവിടെ?
നാട്ടുകാരന്‍: ഓലങ്ങോട്ടൂംങ്ങോട്ടും അട്യായി, ഓലേം വെലിച്ച്‌ പോലീസ്‌ പോയി.

തര്‍ജ്ജമ: അവരങ്ങോട്ടും ഇങ്ങോട്ടും അടിയായി. അവരെയും പിടിച്ച്‌ പോലീസ്‌ പോയി.

 
At 3:06 AM, Blogger മുസാഫിര്‍ said...

തൃശ്ശുര്‍ ഭാഷാ പ്രയോഗങ്ങള്‍ കുട്ടിവെച്ചാല്‍ നമ്പുതിരി ഫലിതങ്ങളൊക്കെ പോലെ ഒരു പുസ്തകമെഴുതാം എന്നു തോന്നുന്നു.

 
At 3:43 AM, Blogger വാളൂരാന്‍ said...

ദെന്തൂട്ടാ കലക്ക്‌, തൃശ്ശൂര്‌കാര്‌ടെ മാനംകാത്തൂട്ടോ, കലകലക്കന്‍....

 
At 3:51 AM, Blogger Unknown said...

സൂര്യോദയം,
സൂപ്പര്‍ പോസ്റ്റ് ചുള്ളാ.... :-)

ഇടിവാള്‍ ഗഡീ,
കമന്റ് കലക്കി. ചിരിച്ച് മറിഞ്ഞു.

മലപ്പുറം ഭാഷക്കഥ വീണ്ടും പറയുന്നു.

തിരുവിതാംകൂറുകാരന്‍ സേവ്യര്‍: താനെനിക്ക് പുല്ലാണ്, ഉലക്കയുടെ മൂടാണ്, തേങ്ങയുടെ പിണ്ണാ‍ക്കാണ്.....

മലപ്പുറം ഹാജി: ച്ച് ജ്ജും! (എനിക്ക് നീയും)

 
At 10:30 PM, Blogger അളിയന്‍സ് said...

സൂര്യഗഡീ....പോസ്റ്റ് കാണാന്‍ കുറച്ചു വൈകീട്ടാ ... ന്തൂട്ട് അലക്കാ അലക്കീക്കണേ...

ഇടിഗഡീ.. ഒരു ജാതി പെടായ്ട്ട്ണ്ട്ട്ടാ...

 

Post a Comment

<< Home