മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Thursday, September 14, 2006

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര

ശ്രീകൃഷ്ണ ജയന്തി ദിനത്തോടനുബദ്ധിച്ച ഘോഷയാത്രയില്‍ നിന്നൊരു ഏട്‌...

ആരാണ്‌ നായികയെന്ന് ചോദിക്കരുത്‌... എഴുതിയാല്‍ കൊന്നുകളയുമെന്നും മറ്റുചിലത്‌ ചെയ്തുകളയുമെന്നും ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആളെ പറയുന്നില്ല....

സംഭവം നായിക രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍....

ലവള്‍ ലോക നര്‍ത്തകിയായിത്തീരും എന്ന് പ്രതീക്ഷിച്ചിട്ടോ അതോ തീറ്റ എല്ലിന്നിടയില്‍ കുത്തിയതുകൊണ്ടോ എന്നറിയില്ല, ചെറുപ്പത്തിലേ തന്നെ തുള്ളാട്ടം പഠിച്ചുതുടങ്ങിയത്രെ.

ആടിത്തിമിര്‍ത്തിരുന്ന സ്ഥിരം വേഷം കൃഷ്ണന്റെ ആയിരുന്നതിനാല്‍ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ സ്ഥിരം കുറ്റിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....

അങ്ങനെ ചായം മുഴുവന്‍ തേച്ച്‌ സര്‍വ്വാഭരണ വിഭൂഷിതയായി ഘോഷയാത്രാ വാഹനത്തില്‍ നില്‍ക്കുകയാണ്‌ നായിക. നായികയുടെ ചേച്ചിയുടേതുള്‍പ്പെടെ അര്‍ജ്ജുനന്‍ ഇത്യാതി വേഷങ്ങളും നിരന്ന് നില്‍പ്പുണ്ട്‌.

ഘോഷയാത്ര നഗരം മുഴുവന്‍ വലം വച്ച്‌ മന്ദം മന്ദം നീങ്ങിക്കൊണ്ടിരിക്കുന്നു.....

കുറേ കഴിഞ്ഞപ്പോള്‍ നായികയ്ക്‌ മൂത്രശങ്ക....

വണ്ടിക്ക്‌ സൈഡിലൂടെ തന്നെ നായികാ പിതാവ്‌ നടപ്പുണ്ട്‌....

'അച്ഛാ... എനിക്ക്‌ മൂത്രമൊഴിക്കണം...'

'ഇപ്പോ എത്തും മോളെ...'

എത്ര നീങ്ങിയിട്ടും വണ്ടി സമാപനമൈതാനിയില്‍ എത്തുന്നില്ല...

നേരെ നില്‍ക്കേണ്ട കൃഷ്ണന്‍ സൈഡ്‌ തിരിഞ്ഞ്‌ അച്ഛനെ നോക്കി ഒരേ ഡയലോഗ്‌... 'മൂത്രമൊഴിക്കണം...'

ഒരുകണക്കിന്‌ മൈതാനമെത്തി എല്ലാവരും കയറിത്തുടങ്ങിയപ്പോള്‍ അതാ കൃഷ്ണനെ എടുത്തുകൊണ്ട്‌ അച്ഛന്‍ സൈഡിലേക്ക്‌ ഓടുന്നു.

4 Comments:

At 3:03 AM, Blogger സൂര്യോദയം said...

ഇന്ന് ശ്രീകൃഷ്ണ ജയന്തിയായതിനാല്‍ ആ വകയില്‍ ഇരിക്കട്ടെ ഒരു പോസ്റ്റ്‌ എന്ന് വച്ചു.

പിള്ളേരുടെ ഒരു ബുദ്ധിമുട്ടേ...

 
At 3:31 AM, Blogger സു | Su said...

ഹിഹിഹി.

ഞാനും കുട്ടിയായിരിക്കുമ്പോള്‍ കുറേ തവണ കൃഷ്ണനും ഗോപികയും ഒക്കെ ആയിട്ടുണ്ട്. പിന്നെ കുറച്ചുംകൂടെ വലുതായപ്പോള്‍ ഘോഷയാത്രയുടെ ഒപ്പം നടക്കാനുള്ള മടികൊണ്ട് ജീപ്പിലിരുന്ന് പാടി അനുഗമിക്കലായി പരിപാടി. ഒരിക്കല്‍ അനിയത്തി കൃഷ്ണവേഷം കെട്ടി. ചെറിയ കുട്ടി ആയതുകൊണ്ട് അലങ്കരിച്ച ലോറിയില്‍, കംസനെ കൊല്ലുന്ന വേഷത്തില്‍ നില്‍ക്കാന്‍ ആയിരുന്നു ചാന്‍സ് . കംസന്റെ നെഞ്ചില്‍ വാളൊക്കെ വെച്ച്. ഞാന്‍ ആ ഘോഷയാത്രയുടെ മുന്നില്‍ കൃഷ്ണവേഷത്തില്‍ കാല്‍നട ആയിരുന്നു. ഓരോ പോയിന്റില്‍ എത്തുമ്പോഴും ഞാന്‍ തിരിഞ്ഞ് നില്‍ക്കും. അനിയത്തിയേം കംസനേം നോക്കാന്‍. ഹി ഹി ഹി. ആ പരിപാടിയ്ക്ക് ശേഷം എന്തായാലും കംസന്‍ ഫേമസ് ആയി. കംസന്റെ അമ്മ, കംസന്റെ വീട് എന്നൊക്കെപ്പറഞ്ഞു തുടങ്ങി. കംസന്റെ അമ്മയായിരുന്നു ഞങ്ങളുടെ വീട്ടില്‍ പാലു കൊണ്ടു വന്നിരുന്നത്. കൃഷ്ണന്മാര്‍ കുറേ ഉള്ളതുകൊണ്ട് ഞങ്ങളെയൊന്നും ആരും , ഭാഗ്യത്തിന് കൃഷ്ണന്‍ എന്ന് വിളിച്ചില്ല.

ഇപ്പോ അതൊക്കെ പോയി. പാട്ട് മാത്രേ ഉള്ളൂ. കള്ളകൃഷ്ണനോട്.

“നിന്നെത്തേടിയലഞ്ഞു തളര്‍ന്നു കൃഷ്ണാ,
നീയെന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ”

 
At 7:49 AM, Blogger ബിന്ദു said...

ഇതെനിക്കും ഓര്‍മകളെ... :) ഞാനും ഒരു സ്ഥിരം കൃഷ്ണവേഷക്കാരിയായിരുന്നു. അഷ്ടമി രോഹിണി നാളിലെന്‍ മനസ്സൊരു....
happy birthday to you krishnan!(ഇവിടെ തന്നെ പറഞ്ഞേക്കാമെന്ന് വച്ചു).

 
At 1:37 AM, Blogger സൂര്യോദയം said...

മൊത്തം അനുഭവസ്ഥര്‍ ആണല്ലോ കമന്റിയത്‌... :-)

 

Post a Comment

<< Home