മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Tuesday, October 17, 2006

ചീട്ടുകളി വീണ്ടും പിടിച്ചിരിക്കുന്നു

സ്ഥിരമായി ചീട്ടുകളിക്കാര്‍ക്ക്‌ തണല്‍ കൊടുത്ത്‌ അതുകണ്ട്‌ നിസ്സഹായയായി നില്‍ക്കാനാണ്‌ നാട്ടിന്‍പുറത്തെ ആ മാവിന്റെ നിയോഗം.

അന്നും പതിവുപോലെ തെങ്ങ്‌ കയറ്റക്കാരന്‍ ശങ്കരനും, വേലികെട്ടുകാരന്‍ ചാക്കപ്പനും മറ്റ്‌ സ്ഥിരം ജോലിയില്ലാത്ത കേമന്മാരും ചീട്ടുകളിയില്‍ മുഴികിയിരിക്കുന്നു. കാശ്‌ വച്ചാണ്‌ കളി.

ആ വഴി വന്ന തോമാ പോലീസ്‌ ഇതു കണ്ട്‌ ഓടി അടുത്തുവന്നു. എന്നിട്ട്‌ വിളിച്ച്‌ പറഞ്ഞു..
'ചീട്ടുകളി പിടിച്ചിരിക്കുന്നു..'

എല്ലാവരും ചാടി എഴുന്നേറ്റ്‌ മുണ്ട്‌ ഭവ്യതയോടെ പിടിച്ച്‌ തോര്‍ത്ത്‌ കൈയ്യിലെടുത്ത്‌ തലചൊറിഞ്ഞ്‌ നില്‍പ്പായി. ശങ്കരന്‍ കളത്തിലുള്ള എല്ലാ പൈസയും വാരിക്കൂട്ടി തോമാപോലീസിന്റെ നേരെ നീട്ടി.

പൈസ വാങ്ങി കീശയിലിട്ടിട്ട്‌ തോമാപോലീസ്‌ പറഞ്ഞു.

'ആ... ഇത്തവണ പോട്ടെ.... ഇരിക്ക്‌... ഞാനും കൂടാം...'

തുടര്‍ന്ന് തോമാപോലീസും കളിയില്‍ മുഴുമി. ചീട്ടുകളിയില്‍ പി.എച്‌.ഡി. എടുത്ത എവന്മാര്‍ക്കുണ്ടോ പോലീസ്‌... കുറച്ച്‌ കഴിഞ്ഞപ്പോഴെക്ക്‌ തോമാപോലീസ്‌ കാലി (പൈസ തീര്‍ന്നു, അത്ര തന്നെ).

തോമാ പോലീസ്‌ പതുക്കെ എഴുന്നേറ്റു. എന്നിട്ട്‌ പ്രഖ്യാപിച്ചു..

'ചീട്ടുകളി വീണ്ടും പിടിച്ചിരിക്കുന്നു'

7 Comments:

At 2:07 AM, Blogger സൂര്യോദയം said...

ചീട്ടുകളി പിടിക്കുന്നതില്‍ അഗ്രഗണ്യനായ ഒരു പോലീസിന്റെ കഥ.

 
At 2:39 AM, Blogger Unknown said...

അടിപൊളി! പോലീസായി ജനിക്കുന്നവരുടെ ഒരു ഭാഗ്യമേയ്... :-)

 
At 2:42 AM, Blogger വല്യമ്മായി said...

നല്ല നുറുങ്ങ്

 
At 2:48 AM, Blogger മുസ്തഫ|musthapha said...

ഹ ഹ ഹ

അടിപൊളി :)

 
At 2:50 AM, Blogger Rasheed Chalil said...

ഹ ഹ ഹ... ഒരു മിഠായിപോലെ മധുരമുള്ള പോസ്റ്റ്.

 
At 3:03 AM, Blogger ലിഡിയ said...

"വീണ്ടും പിടിച്ചിരിക്കുന്നു”

അത് കലക്കി.

-പാര്‍വതി.

 
At 2:10 AM, Blogger മുസാഫിര്‍ said...

ഇതു പണ്ടത്തെ കോളാമ്പി കമഴ്ത്തി വച്ചിരിക്കുന്ന പോലത്തെ പോലീസാണെന്നു തോന്നുന്നു.
ഹഹ,നന്നായിരിക്കുന്നു.

 

Post a Comment

<< Home