മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Wednesday, May 02, 2007

കര്‍ത്താവ്‌

ചില പ്രത്യേക മാസങ്ങളില്‍ (ക്രിസ്തുമസ്സിനോടോ ഈസ്റ്ററിനോടോ അടുപ്പിച്ചാണെന്ന് തോന്നുന്നു) ക്രിസ്ത്യാനികള്‍ എല്ലാ വെള്ളിയാഴ്ചയും റോഡിലൂടെ ബൈബിള്‍ വായനയും പ്രാര്‍ത്ഥനയുമായി മെഴുകുതിരിയും പിടിച്ച്‌ വരിവരിയായി പോകുന്ന ഒരു പരിപാടിയുണ്ട്‌. അങ്ങനെ പോകുമ്പോള്‍ ഇടയ്ക്കിടയ്ക്ക്‌ നടത്തം നിര്‍ത്തി മുട്ടുകുത്തി പ്രാര്‍ത്ഥനയും ഇതിന്റെ ഭാഗമാണ്‌. (യേശുക്രിസ്തുവിനെ ക്രൂശിലേറ്റാന്‍ പോകുമ്പോളുള്ള കാര്യങ്ങളാണെന്ന് തോന്നുന്നു...)

ഞങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്ത്‌ കുറേ വീട്ടുകാര്‍ 'കര്‍ത്താ' വിഭാഗത്തില്‍ പെട്ടവരുണ്ട്‌. (ഉദാഹരണത്തിന്‌ വിജയന്‍ കര്‍ത്താ, രമുണ്ണി കര്‍ത്താ... തുടങ്ങിയവര്‍). ഞങ്ങളുടെ ഒരു സുഹൃത്ത്‌ ലാലുവും ഈ വിഭാഗം തന്നെ.

ഒരിക്കല്‍ , ഈ പ്രാര്‍ത്ഥനാ ജാഥ നടക്കുമ്പോള്‍ റോഡിന്റെ ഓരം ചേന്ന് ഞങ്ങള്‍ കുറച്ച്‌ പേര്‍ ലാലുവുമൊന്നിച്ച്‌ നടന്ന് പോകുകയായിരുന്നു.

'കര്‍ത്താവേ... ഞങ്ങളോട്‌ പൊറുക്കേണമേ... ഞങ്ങളുടെ....' എന്ന് തുടങ്ങിയ മുട്ടുകുത്തി പ്രാര്‍ത്ഥന നടന്നുകൊണ്ടിരിയ്ക്കുന്നു.

സൈഡില്‍ കൂടി പോകുന്ന ലാലുവിന്റെ കമന്റ്‌...

'കര്‍ത്താവ്‌ ഇവരുടെ അരികില്‍ കൂടെ പോകുന്നത്‌ ഇവരറിയുന്നില്ലല്ലോ കര്‍ത്താവേ....'

Labels:

5 Comments:

At 9:46 PM, Blogger സൂര്യോദയം said...

ഒരു ചെറിയ മിഠായി പോസ്റ്റ്‌

 
At 12:21 AM, Blogger സു | Su said...

അത് കര്‍ത്താവല്ലല്ലോ. കര്‍ത്തായല്ലേ. ലാലു ആളുമോശമില്ലല്ലോ. :)

 
At 1:50 AM, Blogger ചേച്ചിയമ്മ said...

റോഡിലൊക്കെ മുട്ടുകുത്തി പ്രാ‍ര്‍ത്ഥിക്കുമോ?ഈശ്വരാ..വല്ലാത്ത പ്രാര്‍ത്ഥന തന്നെയാണല്ലോ?

 
At 4:29 AM, Blogger സൂര്യോദയം said...

സു ചേച്ചീ...
'കര്‍ത്താ' എന്നാണെങ്കിലും പറഞ്ഞ്‌ പറഞ്ഞ്‌ ഇപ്പോ കര്‍ത്താവ്‌ എന്നാണ്‌ വിളി പതിവ്‌...

ചേച്ചിയമ്മ... ശരിയ്ക്കും റോഡില്‍ മുട്ടുകുത്തി നിന്ന് തന്നെയാണ്‌ പ്രാര്‍ത്ഥന. ഭക്തി അനിര്‍വ്വചനീയം :-)

 
At 4:37 AM, Blogger Pramod.KM said...

മിഠായികറ്ത്താവേ...നല്ല രസം.;)

 

Post a Comment

<< Home