മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Thursday, November 02, 2006

മുഴുമിപ്പിക്കാത്ത സംഭവം

സുഹൃത്തുക്കളെപ്പറ്റി ഇങ്ങനെ പരദൂഷണം പറയാമോ ആവോ? ആ... എന്തായാലും സുഹൃത്തുക്കളല്ലെ... സഹിച്ചോളും.... മാത്രമല്ല, ഈ ബ്ലോഗ്‌ വായിക്കാന്‍ യാതൊരു സാഹചര്യവുമില്ലാത്ത സുഹൃത്തുക്കളെപ്പറ്റിയാവുമ്പോള്‍ ധൈര്യമായി പറയാം....

സുധാകരന്‍ എന്നു പേരുള്ള ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത്‌ (സുധ എന്നാണ്‌ എല്ലാവരും വിളിക്കാറ്‌).... പോസ്റ്റ്‌ ഗ്രാജുവേഷന്‍ എടുക്കാവുന്ന കാലത്തോളം പഠിച്ചു എങ്കിലും എട്ടാം ക്ലാസ്സ്‌ വരെയേ എത്തിയുള്ളൂ... പിന്നെ പുള്ളി അതങ്ങ്‌ നിര്‍ത്തി വെല്‍ഡിംഗ്‌ മുതലായ മറ്റ്‌ തൊഴില്‍ മേഖലയിലേക്ക്‌ മാറി.

ഞങ്ങള്‍ നാലഞ്ച്‌ സുഹൃത്തുക്കള്‍ ഇരുന്ന് പുളുവടിക്കുന്ന ഒരു പതിവ്‌ സായാഹ്നം....

സുധ ഒരു തമാശ വിവരിക്കാന്‍ തയ്യാറെടുക്കുന്നു.

'എടാ... ഞാന്‍ ഒരു ഡോക്ടര്‍ ആണെന്ന് വിചാരിക്ക്‌...'

ഉടനെ ഞങ്ങളുടെ മറ്റൊരു സുഹൃത്തായ ബാബു ഇടപെട്ടു..

'ഹേയ്‌... അത്‌ പറ്റില്ല... അങ്ങനെ വിചാരിക്കാന്‍ പറ്റില്ല...'

'അല്ലെടാ.. ഒരു കാര്യം വിവരിക്കാനാണ്‌... നീ വെറുതെ സങ്കല്‍പിക്ക്‌...' സുധയുടെ അഭ്യര്‍ത്ഥന വീണ്ടും...

'ഹേയ്‌ പറ്റില്ല... അതുമാത്രം പറ്റില്ല... നിന്നെ ഒരു ഡോക്ടറായി സങ്കല്‍പിക്കാന്‍ പോലും പറ്റില്ല.... നീ വേറെ വല്ലതും പറയ്‌...' ബാബുവിന്റെ ചിരിച്ചുകൊണ്ടുള്ള ഉറച്ച തീരുമാനം.

'ഇതെന്തൊരു കഷ്ടമാ... എന്നാ വേണ്ടാ... ഞാന്‍ പറയുന്നില്ല...' സുധ സംഭവം മുഴുമിപ്പിക്കാതെ അവിടെ നിര്‍ത്തി.

7 Comments:

At 9:19 PM, Blogger സൂര്യോദയം said...

പഴയകാല വൈകുന്നേര സൗഹൃദസദസ്സില്‍ നിന്നൊരു ചെറിയ സംഭവം...

 
At 11:35 PM, Blogger സു | Su said...

നിങ്ങളയാളെ ഡോക്ടറായി സങ്കല്‍പ്പിച്ചിരുന്നെങ്കില്‍, അയാള്‍ സര്‍ജറി നടത്തി വല്ലവരേം കൊന്നേനെ. ;)

 
At 12:59 AM, Blogger ഖാദര്‍ (പ്രയാണം) said...

:)

 
At 1:26 AM, Blogger Siju | സിജു said...

ഇതു തമാശ..
എന്നാലും അങ്ങേരെന്തായിരിക്കും പറയാന്‍ പോയത്

 
At 6:14 AM, Blogger അരവിശിവ. said...

കൊള്ളാല്ലോ :-)

 
At 6:50 AM, Blogger കാളിയന്‍ said...

അതിന് താനെന്തിനാടോ നിര്‍ത്തിയത്. വെറുതേ മെനക്കെടുത്തല്ലേ!

 
At 8:47 AM, Blogger അലിഫ് /alif said...

അതന്നെ, എന്നാലും അയാളെന്തായിരിക്കും പറയാന്‍ പോയത്?

 

Post a Comment

<< Home