മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Tuesday, February 13, 2007

സാറിന്റെ വാലന്റൈന്‍സ്‌ ഡേ

ഒരു പ്രമുഖ യൂണിവേര്‍സിറ്റിയിലെ കണക്ക്‌ പ്രൊഫസറായിരുന്ന രാമയ്യ സാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷവും അധ്യാപനം തുടര്‍ന്നു പോന്നു.

വളരെ വയസ്സായതിനാല്‍ നടക്കാനും സാറിന്‌ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു.

ഒരു ദിവസം വൈകീട്ട്‌ കോളേജില്‍ നിന്ന് തിരിച്ച്‌ പോകാനായി കോളേജിന്റെ ഗെയിറ്റിന്‌ പുറത്ത്‌ നില്‍ക്കുമ്പോഴാണ്‌ ഒരു വലിയ ബാനര്‍ സാറിന്റെ ശ്രദ്ധയില്‍ പെട്ടത്‌.

വാലന്റൈന്‍സ്‌ ഡേ ആശംസകളും അതോടനുബദ്ധിച്ചുള്ള മറ്റ്‌ ആഘോഷപരിപാടികളുമായിരുന്നു ബാനറില്‍.

അല്‍പസമയം ബാനറില്‍ നോക്കി ചിന്താവിഷ്ടനായി നിന്ന ശേഷം സാര്‍ അടുത്തുനില്‍ക്കുന്നവരോടായി ഒരു ചോദ്യം...

'നാളെ അവധിയാണോ... അല്ലാ.. കോളേജിലേക്ക്‌ വരണോ എന്നറിയാനാ.... കുറച്ച്‌ ദൂരം നടക്കാനുണ്ടേ...'

(പാശ്ചാത്യ സംസ്കാരത്തിന്റെ തള്ളിക്കയറ്റവും അത്‌ യുവജനങ്ങളിലും കോളേജുകളിലും വരുത്തിയ വലിയ മാറ്റങ്ങളുമൊന്നും മനസ്സിലാവാതെ നിന്ന ആ പ്രായം ചെന്ന അദ്ധ്യാപകന്റെ ഒരു നിഷ്ട്കളങ്കമായ ചോദ്യമായിരുന്നു അതെങ്കിലും അത്‌ പലരുടെയും മനസ്സില്‍ ചെറുതായൊന്ന് സ്പര്‍ശിച്ചു)

Labels:

6 Comments:

At 9:50 PM, Blogger സൂര്യോദയം said...

ഒരു ചെറിയ വാലന്റൈന്‍സ്‌ ഡേ പോസ്റ്റ്‌....

 
At 10:01 PM, Blogger സുല്‍ |Sul said...

ശരിയാ സൂര്യോദയം.

നന്നായിരിക്കുന്നു.

-സുല്‍

 
At 1:31 AM, Blogger G.MANU said...

GOOD......SOORYA

 
At 1:43 AM, Blogger സു | Su said...

പാവം സാര്‍.

 
At 8:14 PM, Blogger സൂര്യോദയം said...

സുല്‍, മനു, സു ചേച്ചി... കമന്റ്‌ ഇടാന്‍ സമയം ചെലവഴിച്ചതിന്‌ നന്ദി.. :-)

 
At 8:28 PM, Blogger Peelikkutty!!!!! said...

സാറിന് എന്റെ വക ഒരു ഹാപ്പി വാലൈന്റൈന്‍സ് ഡെ..:-)

 

Post a Comment

<< Home