മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Monday, September 24, 2007

വൈക്ലബ്യത്തിലാക്കുന്ന സംശയങ്ങള്‍

കുട്ടികളുടെ സംശയങ്ങള്‍ക്ക്‌ പലപ്പോഴും ഉത്തരം മുട്ടിപ്പോകുന്ന അച്ഛനമ്മമാരുണ്ട്‌.

എന്റെ അനുജത്തി അവളുടെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനെ പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരിടേണ്ടിവന്ന ഒന്ന് രണ്ടെണ്ണം..

രാഷ്ട്രപിതാവ്‌ ഗാന്ധിജിയാണെന്ന് പറഞ്ഞ്‌ കൊടുക്കുന്നതിനിടയില്‍ അവന്‍ ചോദിച്ച ചോദ്യം...

"അപ്പോ രാഷ്ട്രമാതാവാരാ??"

"രാഷ്ട്രമാതാവൊന്നുമില്ല.. നീ ഈ പറയുന്നത്‌ പഠിയ്ക്ക്‌.."

"അപ്പോ ഗാന്ധിജി കല്ല്യാണം കഴിച്ചിട്ടില്ലേ..???"

പഠിപ്പിക്കല്‍ തുടര്‍ന്നു...

"----- ലൂടെ നടക്കണം..."

"റോഡിലൂടെ നടക്കണം.." ഉത്തരം വന്നു.

"എടാ.. റോഡിലൂടെ നടന്നാല്‍ വണ്ടി ഇടിയ്ക്കില്ലേ.... ഫുഡ്‌ പാത്തിലൂടെ നടക്കണം എന്നാണ്‌..."

"അവിടെ നിറയെ പുല്ലല്ലേ... പാമ്പ്‌ കടിയ്ക്കില്ലേ???" ന്യായമായ ചോദ്യം...

8 Comments:

At 9:46 PM, Blogger സൂര്യോദയം said...

ചെറിയ കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന പലര്‍ക്കും പലതരം ചോദ്യങ്ങളും നേരിടേങ്ങിവന്നിട്ടുണ്ടാകും... ഉത്തരം ശരിയ്ക്ക്‌ പറയാന്‍ പറ്റാത്തവ... ഇതാ ഒന്ന് രണ്ടെണ്ണം...

 
At 9:49 PM, Blogger പ്രദീപ് said...

നല്ല ഹൂമര്‍ സെന്സുള്ള പയ്യന്....ഹീഹി...

 
At 10:05 PM, Blogger ശ്രീ said...

പുല്ലുള്ള ഫുട്പാത്തിലൂടെ നടന്നാല്‍‌ പാമ്പ് കടിച്ചതു തന്നെ
:)

 
At 11:06 PM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇതുകൊണ്ടൊന്നും ആയില്ലാ മിന്നൂന്റെ ഊഴം വരാനിരിക്കുന്നതല്ലെയുള്ളൂ :)

 
At 11:40 PM, Blogger കുഞ്ഞന്‍ said...

മിന്നൂന്റെ മുന്‍‌ഗാമി... മത്ത കുത്തിയാല്‍ കുമ്പളാമാകില്ലല്ലൊ..

 
At 1:04 AM, Blogger സഹയാത്രികന്‍ said...

ഹ ഹ ഹ... അവന്‍ ചോദിച്ചതിലെന്താ തെറ്റ്...?
:)
മിടുക്കന്‍...മിടുമിടുക്കന്‍..

ഓ:ടോ: ചാത്തന്‍ പറഞ്ഞതൊന്നു നോട്ടിക്കോളൂ മാഷേ...!

 
At 5:48 AM, Blogger എന്റെ ഉപാസന said...

അനിയത്തീടെ മോന്‍ നാളത്തെ മുഖ്യമന്ത്രി ആകാന്‍ സാധ്യത കാണുന്നു.
:)
ഉപാസന

 
At 2:56 AM, Blogger POUTPOURRI said...

cheriya narnmangal,, rasamund,,,,

 

Post a Comment

<< Home