മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Monday, September 10, 2007

അനൗണ്‍സ്‌ മെന്റും തിരുത്തും

ഇത്തവണത്തെ കമ്പനി ഓണാഘോഷത്തിന്‌ കലാപരിപാടികള്‍ക്ക്‌ മുന്നോടിയായി അനൗണ്‍സ്‌ മെന്റ്‌ ചെയ്യാന്‍ ആരും സജീവമായി മുന്നോട്ടുവരാത്തതിനാല്‍ അല്‍പം അവതാരകന്റെ റോള്‍ എനിയ്ക്കും നിര്‍വ്വഹിക്കേണ്ടിവന്നു.

പ്രാര്‍ത്ഥനയ്ക്ക്‌ ശേഷം അടുത്ത പരിപാടി തിരുവാതിരക്കളിയാണെന്നും അതിന്‌ മുന്നോടിയായി അല്‍പം ഡയലോഗ്‌ കാച്ചണമെന്നും പറഞ്ഞ്‌ എന്റെ സുഹൃത്ത്‌ മൈക്ക്‌ എന്റെ കായ്യിലേല്‍പ്പിച്ചു.

അങ്ങനെ കയ്യില്‍ കിട്ടിയ മൈക്കിനെ നോക്കി ഞാനങ്ങ്‌ കാച്ചി...

"കേരളത്തിന്റെ ഐശ്വര്യത്തിന്റെ പ്രതീകമായ, ഓണക്കാലത്തിന്റെ മനോഹാരിത പ്രകടമാക്കുന്ന ഒരു കലാരൂപമാണ്‌ അടുത്തത്‌... നമ്മുടെ കമ്പനിയിലെ സുന്ദരിമാരായ സഹപ്രവര്‍ത്തകരുടെ ഒരു പ്രദര്‍ശനം..."

ഡയലോഗ്‌ കേട്ട്‌ മറ്റുള്ളവര്‍ ഞെട്ടിയോ എന്നറിയില്ല.. ഞാന്‍ ചെറുതായൊന്ന് ഞെട്ടി... ഡയലോഗ്‌ ഇത്ര ഭീകരമാകുമെന്ന് ഞാന്‍ പോലും കരുതിയില്ല...

അനൗണ്‍സ്‌ മെന്റ്‌ കഴിഞ്ഞതും സെറ്റുമുണ്ടും മറ്റ്‌ വേഷവിധാനവുമായി ഒരു കൂട്ടം പെണ്‍കുട്ടികള്‍ സ്റ്റേജില്‍ വന്ന് സ്ലോമോഷനിലുള്ള ഈ കലാപരിപാടി (തിരുവാതിരക്കളി) തുടങ്ങി.

സ്റ്റേജിലുള്ളവരെ അല്‍പനേരം നോക്കിയ ശേഷം എന്റെ സുഹൃത്ത്‌ എന്നോട്‌ ഒരു ഉപദേശം..

"ആ അനൗണ്‍സ്‌ മെന്റില്‍ രണ്ട്‌ തിരുത്തുണ്ട്‌ എന്ന് പറയണം....'സുന്ദരിമാരായ' എന്ന പദം പിന്‍ വലിക്കണം.. പിന്നെ, 'പ്രദര്‍ശനം ഉണ്ടായിരിക്കുന്നതല്ല' എന്നും പറയണം"

8 Comments:

At 11:30 PM, Blogger സൂര്യോദയം said...

ഇത്തവണത്തെ കമ്പനിയിലെ ഓണാഘോഷപ്പരിപാടികളില്‍ അവതാരക റോളില്‍ ഞാന്‍ നടത്തിയ ഒരു ഡയലോഗും അതിന്‌ എന്റെ സുഹൃത്ത്‌ പറഞ്ഞ ഒരു തിരുത്തും....

 
At 12:43 AM, Blogger സുല്‍ |Sul said...

"ഠേ.........”
സുഹൃത്തിന്റെ വീക്ഷണം കൊള്ളാം.
ചുമ്മാ കൊതിപ്പിച്ചിട്ട് എന്നാവും മനസ്സില്‍ :)
-സുല്‍

 
At 1:30 AM, Blogger G.MANU said...

ഭാഗ്യം ഇത്രയല്ലേ പറ്റിയുള്ളൂ..

പണ്ട്‌ ഞങ്ങടെ നാട്ടിലെ വായനശാലയുടെ ഓണാഘോഷത്തില്‍, 'മഹാബലി' സിനിമ സ്കീന്‍ ചെയ്യുന്നതിനു തൊട്ടുമുമ്പ്‌ ഒരു വിദ്വാന്‍ പറഞ്ഞതിങ്ങനെ.. "നിങ്ങളുടെ മുന്നില്‍ അഭിമാനപൂര്‍വം ഞങ്ങള്‍ സമര്‍പ്പിക്കുന്ന ചലയാള മലച്ചിത്രം... മഹാബലി"

 
At 1:31 AM, Blogger Murali K Menon said...

താങ്കളുടെ അനൌണ്‍സ്മെന്റില്‍ യാതൊരു കുഴപ്പവുമില്ല, കാരണം തിരുവാതിരക്കളി പ്രദര്‍ശനമാണ് (യശ:ശരീരനായ എം.കൃഷ്ണന്‍നായര്‍ സാര്‍ പറഞ്ഞത് കടമെടുത്താല്‍ തിരുവാതിരക്കളി പ്രധാനമായും അംഗനമാരുടെ ചന്തി പ്രദര്‍ശനമാണ്) രണ്ടാമത്തേത് “സുന്ദരിമാര്‍“ എന്ന പ്രയോഗം. അത് ഓരോരുത്തരുടേയും സ്വന്തമായ കാഴ്ചപ്പാടാണ്. അപ്പോള്‍ ഫുള്‍ മാര്‍ക്ക്

 
At 3:23 AM, Blogger സാല്‍ജോҐsaljo said...

മ്മ്... അടികിട്ടിയകാര്യം പറയരുത് ചത്താ‍ാലും പറയരുത്....

 
At 7:39 AM, Blogger Mr. K# said...

:-)

ഓടോ:
ബ്ലോഗ് കണ്ടാല്‍ കണ്ണടിച്ചു പോകുമല്ലോ. എന്താ ഒരു കളറു പ്രേമം? ;-)

 
At 9:40 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സുഹൃത്തിന് സുന്ദരിമാരായ എന്ന പദം ഉപയോഗിച്ചതിലേ എതിരഭിപ്രായം കാണൂ..

 
At 10:11 PM, Blogger സൂര്യോദയം said...

ശെഫി, മനു, ശ്രീ.. :-)
സുല്‍... സുഹൃത്തിന്റെ ഫീലിംഗ്‌ അത്‌ തന്നെ :-)

മുരളീ മേനോന്‍... ഞാനും യോജിക്കുന്നു.. :-)

സാല്‍ജോ... അടി കിട്ടിയില്ല... ഈ നിലയ്ക്ക്‌ പോയാല്‍ വല്ല്യ താമസമില്ല...

കുതിരവട്ടാ... മിഠായി അല്ലേ.. ഇച്ചിരി കളര്‍ ഇരുന്നോട്ടെ എന്ന് വച്ചു...

കുട്ടിച്ചാത്താ.. 'പ്രദര്‍ശനം' സുഹൃത്ത്‌ ഉദ്ദേശിച്ചത്ര പോരാ എന്നതാവാം മറ്റൊരു കാരണം.. ;-)

 

Post a Comment

<< Home