മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Tuesday, June 12, 2007

സിനിമാതിയ്യറ്റര്‍ (ഗുണപാഠം)

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌.... ചാലക്കുടിയില്‍ ഇറങ്ങുന്ന എല്ലാ സിനിമകളും കൃത്യമായി കണ്ടിരുന്ന കാലം... (എനിക്ക്‌ തിയ്യറ്റര്‍ ഉടമകള്‍ ഓണത്തിനും ക്രിസ്തുമസ്സിനും ബോണസ്സ്‌ നല്‍കാറുണ്ടെന്ന് വരെ ചില സുഹൃത്തുക്കള്‍ പറഞ്ഞ്‌ പരത്തിയിരുന്നു) സുഹൃത്തുക്കളോടൊപ്പം സെക്കന്‍ഡ്‌ ഷോ കണ്ടുകൊണ്ടിരിക്കുന്നു.. (സിനിമ ഏതെന്ന് ഓര്‍മ്മയില്ല)

സിനിമാപ്രദര്‍ശനം നടന്നുകൊണ്ടിരിക്കുമ്പോള്‍ മുന്‍ വശത്ത്‌ നിന്ന് ഏതോ ഒരു ചെറിയ കുട്ടി (കൈക്കുഞ്ഞ്‌ ആണെന്ന് തോന്നുന്നു) നിര്‍ത്താതെ കരയുന്നു.

നമ്മളെപ്പോലെ ക്ഷമയും സംസ്കാരവും (അതെന്തുമാവട്ടെ) ഉള്ളവരാകണമെന്നില്ലല്ലോ ഒരു തിയ്യറ്ററില്‍ വരുന്ന എല്ലാവരും...

കുട്ടിയുടെ കരച്ചില്‍ കേട്ട്‌ സഹികെട്ട ഏതോ ഒരുവന്‍ വിളിച്ചു പറഞ്ഞു...

"ചേച്ചീ.... ആ കുട്ടീടെ വായില്‍ പാല്‍കുപ്പി വച്ച്‌ കൊടുക്ക്‌..."

ഇത്‌ കേട്ട്‌ അഭിമാനക്ഷതമേറ്റ ചേച്ചിയുടെ ഭര്‍ത്താവ്‌ (ആയിരിയ്ക്കും) ദേഷ്യത്തോടെ തിരിച്ച്‌...

"ആരാടാ അത്‌..... എന്താടാ???... തോന്ന്യാസം പറയുന്നോ???"

ഉടനെ ഉത്തരവും വന്നു...

"ങാ... അതു ശരീ.... എന്നാപിന്നെ ആ ചേട്ടന്റെ വായിലും വച്ച്‌ കൊടുക്ക്‌...."

മറ്റുള്ളവരുടെ കൂട്ടച്ചിരിയും ചേട്ടന്റെ നിശബ്ദതയും ബാക്കി....

അന്ന് മനസ്സിലാക്കിയ ഗുണപാഠം...

ഭാവിയില്‍ കല്ല്യാണോം കഴിഞ്ഞ്‌ നിയന്ത്രണവിധേയമല്ലാതെ കരയാന്‍ സാദ്ധ്യതയുള്ള കുട്ടിയുമായി പോകുകയാണേല്‍......

Labels:

8 Comments:

At 11:59 PM, Blogger സൂര്യോദയം said...

കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു സിനിമാ തിയ്യറ്ററില്‍ ഉണ്ടായ, ഞാന്‍ കേള്‍വിക്കാരനായുണ്ടായ ഒരു ചെറിയ സംഭവം... ഗുണപാഠം...

 
At 12:12 AM, Blogger സുല്‍ |Sul said...

ഹഹഹ
“ഠേ.........”
കൊള്ളാം
-സുല്‍

 
At 1:28 AM, Blogger Siju | സിജു said...

:-)

 
At 5:35 AM, Blogger ജിസോ ജോസ്‌ said...

:))

 
At 8:01 AM, Blogger സു | Su said...

പാഠം ഗുണമുള്ളത്. :)

qw_er_ty

 
At 8:42 PM, Blogger സൂര്യോദയം said...

തേങ്ങയടിച്ച സുല്ലിനും ചിരിച്ച്‌ കാണിച്ച ബാക്കി എല്ലാവര്‍ക്കും നന്ദി, കൂടെ ഇതും:-)

 
At 9:07 PM, Blogger Rasheed Chalil said...

പാഠം ഒന്ന്. ഒരു (കുഞ്ഞിന്റെ) വിലാപം...

 
At 1:56 AM, Blogger Unknown said...

പഠിക്കൂ ചുറ്റുമുള്ളതില്‍ നിന്നെല്ലാം:)

 

Post a Comment

<< Home