മിഠായി - Mittayi

(This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi) മധുരിക്കും ഓര്‍മ്മകള്‍ (ചെറുകിട സംഭവങ്ങള്‍)

Monday, May 07, 2007

വിവാഹാലോചന

3 മാസത്തെ ജപ്പാനിലെ പ്രൊജക്റ്റ്‌ കഴിഞ്ഞ്‌ തിരിച്ചെത്തിയ എന്റെ ഒരു സുഹൃത്തുമായി നടന്ന ഒരു ചെറിയ കുശലാന്വേക്ഷണം...

ജപ്പാന്‍ വിശേഷങ്ങളൊക്കെ കഴിഞ്ഞ്‌ ഞാന്‍ മറ്റ്‌ വിഷയങ്ങളിലേക്ക്‌ കടന്നു..

"എന്തായി??? കല്ല്യാണാലോചനകളൊക്കെ നടക്കുന്നുണ്ടോ?" ഞാന്‍ ചോദിച്ചു.

"പിന്നില്ലാതെ.... ആലോചനയ്ക്കൊന്നും ഒരു കുറവും ഇല്ല... പക്ഷെ, നമ്മള്‍ വിചാരിച്ച പോലൊന്നുമല്ല കാര്യങ്ങള്‍..." അവന്‍ പറഞ്ഞു.

"അതെന്തുപറ്റീ ???..."

"പല മാര്യേജ്‌ സൈറ്റുകളിലും രെജിസ്റ്റര്‍ ചെയ്തിരുന്നു. ആദ്യം ഒരു കേസ്‌ വന്നു. ഞാനതു നിഷ്കരുണം തള്ളിക്കളഞ്ഞു... നമ്മള്‍ ജപ്പാനിലൊക്കെ പോയി പ്രൊജക്റ്റ്‌ ചെയ്ത വല്ല്യ പുള്ളിയല്ലേ... ഇതൊക്കെ ചീള്‌ കേസ്‌ എന്നതായിരുന്നു അപ്പോഴത്തെ ഒരു മനോവിചാരം..."

"എന്നിട്ട്‌... ഇപ്പോ എന്ത്‌ സംഭവിച്ചു, അത്‌ പറ"

"അതിനുശേഷം ഉണ്ടായ നാല്‌ പ്രൊപ്പോസല്‍സിലും പെണ്‍കുട്ടികളുടെ ഭാഗത്ത്‌ നിന്ന് എന്നെ തള്ളിക്കളഞ്ഞു.... അപ്പോഴല്ലേ നമ്മുടെ ആ റേഞ്ച്‌ മനസ്സിലായത്‌..." വിഷമത്തോടുകൂടിയുള്ള സുഹൃത്തിന്റെ കമന്റ്‌...

"സാരമില്ലെന്നേ... ഇനി അവനവനെക്കുറിച്ച്‌ നല്ല ബോധത്തോടെ വീണ്ടും ശ്രമിച്ചാല്‍ മതി..." എന്റെ വക സമാശ്വാസശ്രമം.

"വല്ല്യ ബുദ്ധിമുട്ടാണെന്നേ... ഈ ജാതകം കൂടി നോക്കുമ്പോള്‍ കാര്യങ്ങള്‍ എല്ലാം ഒത്ത്‌ വരാന്‍ വല്ല്യ വിഷമം.."

"എന്നാപ്പിന്നെ ജാതകം വേണ്ടെന്ന് വയ്ക്കണം.." ഞാന്‍ ഉപദേശിച്ചു.

"ഹേയ്‌ ജാതകം നോക്കാതെ ഒന്നും ശരിയാവില്ലെന്നാ എന്റെ ഒരു കസിന്‍ ബ്രദര്‍ പറയുന്നേ... പുള്ളി പറഞ്ഞത്‌ അങ്ങേരുടെ മൂന്ന് കല്ല്യാണത്തിനും ജാതകം ശരിയ്ക്ക്‌ നോക്കി അത്രേ..."

"എന്ത്‌... മൂന്ന് കല്ല്യാണത്തിനും എന്ന് വച്ചാല്‍??"

"അതേ.. മൂന്നാമത്തെ തന്നെ...ഈയടുത്താണ്‌ പുള്ളി മൂന്നാമത്തെ കല്ല്യാണം കഴിച്ചത്‌.. മുന്‍പത്തെ രണ്ടും ഡൈവോര്‍സ്‌ ആയി.."

Labels:

18 Comments:

At 4:31 AM, Blogger സൂര്യോദയം said...

വിവാഹം വല്ല്യ ബുദ്ധിമുട്ടാത്രേ നടക്കാന്‍...

 
At 4:34 AM, Blogger സു | Su said...

നല്ല കല്യാണങ്ങള്‍. ജാതകം നോക്കിയാലേ ഒക്കെ ശരിയാവൂ. ഡൈവോഴ്സ്, അതില്‍ പറഞ്ഞതുകൊണ്ടാവും, ആദ്യം രണ്ടെണ്ണം ജാതകം നോക്കി കഴിച്ചതും.

 
At 5:13 AM, Blogger സൂര്യോദയം said...

ഹ.. ഹ... സു ചേച്ചീ.... നല്ല നിരീക്ഷണം... കൂടുതല്‍ കെട്ടാന്‍ വേണ്ടി തന്നെ ജാതകം നോക്കുന്നവരും ഉണ്ടാകും അല്ലെ...??? :-)

 
At 5:20 AM, Blogger സു | Su said...

ഉണ്ടാവും. അങ്ങനെ നോക്കുന്നവരും ഉണ്ടാകും. അങ്ങനെയൊക്കെ നോക്കിയാലല്ലേ പറ്റൂ. ഹി ഹി.

 
At 5:26 AM, Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ബാച്ചികള്‍ക്കു ഭീഷണി പോസ്റ്റാ അല്ലേ..

പേടിപ്പിക്കല്ലേ....മാഷേ...

 
At 5:32 AM, Blogger indiaheritage said...

സൂര്യോദയത്തിന്റെ പോസ്റ്റിന്റെ രസം സൂവിന്റെ കമന്റ്‌ ഇരട്ടിയാക്കി

 
At 5:37 AM, Blogger ഏറനാടന്‍ said...

ജാതകവശാല്‍ ഭരണിയില്‍ കന്നിയായതിനാല്‍ വിഘ്‌നങ്ങള്‍ ഉച്ചിയിലാ. അതാവാം. കരിങ്കുരങ്ങിന്റെ ഇടത്തേകണ്ണ്‌ ഉണക്കിപൊടിച്ച്‌ ഭരണിയിലിട്ട്‌ വാട്ടി പോക്രാച്ചിതവളേടേ വലത്തെകാല്‌ ഒടിച്ചെടുത്ത്‌ നുറുക്കി ഇട്ടെളക്കി കുറുക്കന്റെ വാല്‍ രോമം അഞ്ചാറെണ്ണം വട്ടത്തിലിട്ട്‌ മൂന്ന്‌ മാസം സേവിച്ചാല്‍ ജാതകപൊരുത്തം ഓക്കേയാവും.

(ശാര്‍ദൂലവിക്രിഡിതം 3-നൂറ്റാണ്ട്‌ പംക്തി.)

 
At 5:38 AM, Blogger ഉണ്ണിക്കുട്ടന്‍ said...

ഈ നൂറ്റാണ്ടിലും ജാതകം നോക്കുന്നവരെ എന്തു പറയണം . മനപ്പൊരുത്തമില്ലെങ്കില്‍ പിന്നെ ജാതകം ചേര്‍ന്നീട്ടെന്തു കാര്യം ?

മനപ്പൊരുത്തം ഉണ്ടെങ്കില്‍ നക്ഷത്രം വടക്കോട്ടിരുന്നാലും ശനി ബുധന്റെ ഉള്ളിക്കേറിയാലും ലഘ്നത്തില്‍ വിഘ്നം വന്നാലും ഒരു കുഴപ്പവും വരില്ല.zts

ചാത്താനേ...അതെന്താ അങ്ങനെ നീ പെണ്ണു നോക്കുന്നുണ്ടോ...നമ്മുടെ നിയസംഹിതകള്‍ നീ മറന്നോ..ആകെ ചാത്താന്‍ സേവക്കു നീ മാത്രമേ ഉള്ളൂ ബാച്ചികള്‍ക്ക്. നമ്മുടെ സ്ലോഗന്‍ ദിവസം 3 പ്രവശ്യം ചെല്ലണം കേട്ടോഡേ.

 
At 5:38 AM, Blogger Dinkan-ഡിങ്കന്‍ said...

ഒരൊറ്റ ബാച്ചിയും ഇവിടെ വന്നേക്കരുത്.
ഇത് പിള്ളേരെ വഴി തെറ്റിക്കാനുള്ള പോസ്റ്റാ. ഡെയ്. കു.ചാത്താ കുന്തമെടുത്ത് ഇസ്ക്കൂളിപ്പോടാ.

 
At 6:09 AM, Blogger തക്കുടു said...

:))

 
At 8:17 PM, Blogger G.manu said...

"അതിനുശേഷം ഉണ്ടായ നാല്‌ പ്രൊപ്പോസല്‍സിലും പെണ്‍കുട്ടികളുടെ ഭാഗത്ത്‌ നിന്ന് എന്നെ തള്ളിക്കളഞ്ഞു.... അപ്പോഴല്ലേ നമ്മുടെ ആ റേഞ്ച്‌ മനസ്സിലായത്‌..." വിഷമത്തോടുകൂടിയുള്ള സുഹൃത്തിന്റെ കമന്റ്‌...
hahah...mashey :)

 
At 11:15 PM, Blogger ചേച്ചിയമ്മ said...

:)

 
At 11:59 PM, Blogger വിനയന്‍ said...

ഗംഭീരം
“ ശോ , ഈ ജാതകത്തിന്റെ ഒരു കാര്യം”

 
At 9:23 PM, Blogger സൂര്യോദയം said...

സു ചേച്ചി, indiaheritage, ഏറനാടന്‍, G.manu, ചേച്ചിയമ്മ, തക്കുടു, വിനയന്‍... കമന്റിന്‌ നന്ദി...
കുട്ടിച്ചാത്താ.... ബാച്ചികള്‍ക്ക്‌ ജാതകം പാര തന്നെ.. :-)

ഉണ്ണിക്കുട്ടാ... ഈ പ്രസംഗം കൊള്ളാം... വീട്ടുകാരുടുള്ള പ്രസംഗത്തിന്റെ റിഹേര്‍സല്‍ ആണല്ലേ...? ;-)

ഡിങ്കന്‍....എത്രകാലം ഇങ്ങനെ പറന്ന് നടക്കും... പതുക്കെ ജാതകമൊക്കെ പൊടിതട്ടി തുടങ്ങിക്കോ.. :-)

 
At 10:39 PM, Blogger ദീപു : sandeep said...

മനുഷ്യനെ വെറുതെ പേടിപ്പിക്കാതെ മാഷെ....

 
At 2:33 AM, Blogger Siju | സിജു said...

ഏയ്.. അങ്ങനൊന്നും കാണില്ല..
ഇനി അങ്ങനെ വല്ലോം ഉണ്ടാവോ..

 
At 3:28 AM, Blogger Dinkan-ഡിങ്കന്‍ said...

ല സ ഗു
ഉ സ ഗ
കു ശ ഭ

എന്നിവയില്‍ ഡീങ്കനു താല്‍പ്പര്യം ഇല്ല മിഠായി മാഷെ. ഡിങ്കനെ വിട്ട് പിടി

 
At 3:31 AM, Blogger വല്യമ്മായി said...

:)

 

Post a Comment

<< Home